Wednesday, January 22, 2025
LATEST NEWSSPORTS

2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ സ്വര്‍ണം നേടി ഇംഗ്ലണ്ട്

ബര്‍മിങ്ങാം: 2022 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇംഗ്ലണ്ട് അവരുടെ ആദ്യ സ്വർണ്ണ മെഡൽ നേടി. പുരുഷൻമാരുടെ ട്രയാത്തലണില്‍ ഇംഗ്ലണ്ടിന്‍റെ അലക്സ് യീ സ്വർണം നേടി.

രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ അലക്സ് ന്യൂസിലൻഡിന്‍റെ ഹെയ്ഡൻ വൈൽഡിന്‍റെ കടുത്ത വെല്ലുവിളിയെ അതിജീവിച്ചു. ഹെയ്ഡൻ വെള്ളി നേടി. ഓസ്ട്രേലിയയുടെ മാത്യു ഹൗസർ വെങ്കലം നേടി.

മത്സരത്തിനിടെ ഹെയ്ഡൻ വൈൽഡിന് പെനാൽറ്റി വിധിച്ചു. ഇത് മുതലെടുത്ത് അലക്സ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ടോക്കിയോ ഒളിമ്പിക്സിൽ ഇതേ ഇനത്തിൽ അവർ വെള്ളി മെഡൽ നേടിയിരുന്നു