Tuesday, December 17, 2024
LATEST NEWSSPORTS

പരമ്പര പിടിക്കാന്‍ ഇംഗ്ലണ്ടും ഇന്ത്യയും ഇന്ന് ഇറങ്ങുന്നു

മാഞ്ചസ്റ്റര്‍: ഏകദിന പരമ്പര ജയം തേടി ഇന്ത്യയും ഇംഗ്ലണ്ടും ഇന്ന് ഓള്‍ഡ്ട്രഫോര്‍ഡില്‍ ഇറങ്ങുന്നു. ഓവലിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ ജയിച്ചതോടെ ലോർഡ്സിൽ ശക്തമായി തിരിച്ചുവന്ന ഇംഗ്ലണ്ട് പരമ്പര 1-1ന് സമനിലയിലാക്കി. ഇന്ത്യൻ സമയം വൈകിട്ട് 3.30ന് മാഞ്ചസ്റ്ററിലാണ് മത്സരം.

ഓൾഡ് ട്രാഫോർഡ് ഇന്ത്യയ്ക്ക് സന്തോഷകരമായ ഓർമ നൽകുന്ന ഒരു മൈതാനമല്ല. ഇവിടെയാണ് 2019 ലോകകപ്പിന്‍റെ സെമി ഫൈനലിൽ ന്യൂസിലൻഡിനോട് ഇന്ത്യ തോറ്റത്. രണ്ടാം ഏകദിനത്തിൽ ബാറ്റിങ് തകർച്ചയുടെ ആഘാതത്തിൽ നിന്ന് ഇന്ത്യ തിരിച്ചുവരണം.

ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന മത്സരത്തിനിറങ്ങുമ്പോഴും കോഹ്ലി ഫോമിലേക്ക് ഉയരുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരകളിൽ കോഹ്ലി കളിക്കില്ല. അതിനാൽ കോഹ്ലിയെ വീണ്ടും ക്രീസിൽ കാണാൻ സമയമെടുക്കും.