160 രാജ്യങ്ങളിൽ നിന്ന് 10,000 പേർക്ക് നിയമനം നൽകാൻ എമിറേറ്റ്സ്
ദുബായ്: എമിറേറ്റ്സ് എയർലൈൻ ഈ വർഷം വിവിധ തസ്തികകളിലേക്ക് 10,000 പേരെ റിക്രൂട്ട് ചെയ്യുന്നു. നിയമനത്തിന് മുന്നോടിയായി എമിറേറ്റ്സ് എയർലൈൻ വിവിധ ലോക നഗരങ്ങളിൽ ക്യാംപെയ്ൻ നടത്തിയതായി ഓപ്പറേഷൻസ് മേധാവി ആദിൽ അൽരിദ പറഞ്ഞു.
പുതിയ നിയമന നടപടികൾ മാർച്ചിന് മുമ്പ് പൂർത്തിയാകും. വിമാനത്തിനുള്ളിലെ സർവീസുകൾക്ക് മാത്രം 5000 ജീവനക്കാരെ ആവശ്യമുണ്ട്. ഇതുകൂടാതെ ഐടി ഉൾപ്പെടെ വിവിധ മേഖലകളിൽ പുതിയ നിയമനങ്ങളും ഉണ്ടാകും.
മെയ് മാസത്തിൽ ഓസ്ട്രേലിയ, അൾജീരിയ, ടുണീഷ്യ, ബഹ്റൈൻ, ലെബനൻ, ഈജിപ്ത് എന്നിവിടങ്ങളിലും യൂറോപ്യൻ നഗരങ്ങളിലും ക്യാംപെയിൻ സംഘടിപ്പിച്ചിരുന്നു. 160 രാജ്യങ്ങളിൽ നിന്നുള്ള ആളുകളെയാണ് 6 ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളിലേക്ക് സേവനത്തിനായി റിക്രൂട്ട് ചെയ്യുന്നത്.