Thursday, January 23, 2025
LATEST NEWSSPORTS

എലെന റെബാകിനയ്ക്ക് കന്നി വിമ്പിൾഡൻ കിരീടം

ലണ്ടൻ: വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം കസാക്കിസ്ഥാന്‍റെ എലേന റെബാക്കിന സ്വന്തമാക്കി. ടുണീഷ്യയുടെ ഓൺസ് ജാബറിനെയാണ് റെബാക്കീന പരാജയപ്പെടുത്തിയത്. സ്കോർ: 3–6, 6–2, 6–2. എലീന റെബക്കീനയുടെ ആദ്യ ഗ്രാന്‍റ് സ്ലാം കിരീട നേട്ടമായിരുന്നു ഇത്. ഇതാദ്യമായാണ് ഇരുവരും ഒരു ഗ്രാൻഡ് സ്ലാം ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ എത്തുന്നത്.

2019ലെ ചാമ്പ്യനായ സിമോണ ഹാലെപ്പിന്‍റെ വിജയത്തിന് വിരാമമിട്ട് ഗ്രാൻഡ്സ്ലാം ഫൈനലിൽ എത്തുന്ന ആദ്യ കസാക്കിസ്ഥാൻ താരമായി 23കാരിയായ റെബാനിക്ക മാറി. 6-3, 6-3 എന്ന സ്കോറിനായിരുന്നു ജയം.

ഗ്രാന്‍റ് സ്ലാം ഫൈനലിൽ എത്തുന്ന ആദ്യ അറബ് താരവും ആഫ്രിക്കൻ വനിതയുമാണ് ജാബർ. രണ്ട് കുട്ടികളുടെ അമ്മയായ ജർമ്മനിയുടെ താരെ തത്യാന മാരി (34) യെയാണ് ജാബർ സെമിയിൽ തോൽപ്പിച്ചത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-2, 3-6, 6-1 എന്ന സ്കോറിനാണ് 27 കാരനായ താരം വിജയിച്ചത്.