പൊലൂഷ്യന്‍ സര്‍ട്ടിഫിക്കറ്റില്ലാത്തതിന് ഇലക്ട്രിക് വാഹനത്തിന് പിഴയിട്ട സംഭവം; പ്രതികരിച്ച് ആനന്ദ് മഹീന്ദ്ര
ന്യൂഡല്‍ഹി: പൊലൂഷ്യന്‍ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് ഇലക്ട്രിക് സ്കൂട്ടർ ഉടമയ്ക്ക് പിഴ ചുമത്തിയ സംഭവത്തിൽ പ്രതികരണവുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് മാറുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി ചാര്‍ജിങ് സ്‌പോട്ടുകളാണെന്ന് നിങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുകളുമായി എത്തിയത്. ഇലക്ട്രിക് വാഹനങ്ങൾ പൂർണമായും മലിനീകരണ രഹിതമാണോ എന്നാണ് പലരും ചോദിക്കുന്നത്.