Thursday, January 23, 2025
LATEST NEWSPOSITIVE STORIES

രോഗികള്‍ക്ക് ആശ്രയമായി ഇ.കെ.നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വിശ്രമകേന്ദ്രം

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന ആശുപത്രികളായ ആർ.സി.സി, ശ്രീചിത്ര, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സ തേടുന്ന നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്രയമായി നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ആസ്ഥാന മന്ദിരവും വിശ്രമകേന്ദ്രവും തുറന്നു.

10 കോടി രൂപ ചെലവിൽ നാല് നിലകളിലായി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണവും ഒരുക്കും. 18,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം ശ്രീചിത്ര മെഡിക്കൽ സെന്‍ററിന് പിന്നിൽ 27.5 സെന്‍റ് സ്ഥലത്താണ്.

32 രോഗികളെയും കൂട്ടിരിപ്പുകാരെയും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു ഡോർമിറ്ററി, 40 പേർക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന വിശാലമായ ഡൈനിംഗ് ഹാൾ, അടുക്കള, ലിഫ്റ്റ് എന്നിവയാണ് വിശ്രമകേന്ദ്രത്തിലുള്ളത്.