Friday, December 27, 2024
GULFLATEST NEWS

ബലിപെരുന്നാൾ: ആർ‌ടി‌എ അവധി ദിവസങ്ങളിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ദുബായ്: ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഈദുൽ അദ്ഹ അവധി ദിവസങ്ങളിലെ പൊതുഗതാഗത സേവനങ്ങളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. കൂടാതെ, ഈ മാസം 8 മുതൽ 11 വരെ മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ ഒഴികെയുള്ള ദുബായിലെ എല്ലാ ഭാഗങ്ങളിലും പൊതു പാർക്കിംഗ് സൗജന്യമായിരിക്കും.

ഹാപ്പിനസ് സെന്‍ററുകൾ, പബ്ലിക് ബസുകൾ, ദുബായ് മെട്രോ, ട്രാം, ജലഗതാഗതം, സേവന ദാതാക്കളുടെ കേന്ദ്രങ്ങൾ (വാഹനങ്ങളുടെ സാങ്കേതിക പരിശോധന) എന്നിവയ്ക്കാണ് പുതുക്കിയ ടൈംടേബിൾ പ്രഖ്യാപിച്ചത്. കോവിഡ് -19 ന്‍റെ വ്യാപനം തടയുന്നതിനുള്ള ആരോഗ്യ മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണമെന്ന് അതോറിറ്റി അംഗങ്ങളോട് അഭ്യർത്ഥിച്ചു.