Wednesday, January 22, 2025
GULFLATEST NEWS

ഈദ്; സ്നേഹത്തിന്‍റെ സന്ദേശം പകർന്ന് യു.എ.ഇ ഭരണാധികാരികള്‍

യുഎഇ: ഈദ് അല്‍ അദ ദിനത്തിൽ സാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശം പകർന്ന് യു.എ.ഇ ഭരണാധികാരികള്‍. യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾക്ക് സ്നേഹസന്ദേശങ്ങൾ നൽകി.

ഈദ് അല്‍ അദയില്‍ സഹോദരങ്ങളെ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. ഈ സന്തോഷവും സമൃദ്ധിയും നിലനിർത്താൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെയെന്നും യുഎഇ പ്രസിഡന്‍റ് ട്വിറ്ററിൽ കുറിച്ചു.