Sunday, December 22, 2024
GULFLATEST NEWS

ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ 9ന്; കേരളത്തില്‍ സാധ്യത 10ന്

ജിദ്ദ: സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാള്‍ ജൂലൈ 9ന് ആകാൻ സാധ്യത. ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെയാണ് അറഫാ ദിനം, ബലി പെരുന്നാള്‍ തുടങ്ങിയ പ്രധാന ഹജ്ജ് ചടങ്ങുകളുടെ തിയതികളില്‍ തീരുമാനമായത്. സൗദി അറേബ്യയില്‍ തുമൈറിലാണ് ഇന്നലെ മാസപ്പിറവി ദൃശ്യമായത്. ഇതേതുടർന്ന് ഹിജ്റ മാസമായ ദുൽഖഅദ് ഇന്നലെ അവസാനിക്കുകയും ദുൽഹജ്ജിന്റെ ഒന്നാം തിയതി ആരംഭിക്കുകയും ചെയ്തു.

ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ ദിനം ജൂലൈ 8 വെള്ളിയാഴ്ച നടക്കും. സൗദി സുപ്രീം കോടതിയാണ് മാസപ്പിറവി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അധികൃതരും ഹാജിമാരും ഹജ്ജിനുള്ള ഒരുക്കങ്ങളുടെ അവസാന ഘട്ടത്തിലാണ്. ഹജ്ജ് കർ മ്മങ്ങൾ ജൂലൈ ഏഴിന് ആരംഭിക്കും. ഈ മാസം ആരംഭിച്ചതോടെ തീർത്ഥാടകർ ഹജ്ജ് കർമ്മത്തിനായി മിനായിലേക്ക് താമസം മാറിത്തുടങ്ങി.

അതേസമയം, കേരളത്തിൽ ഈദുൽ അദ്ഹയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. മാസപ്പിറവി ഇന്നലെ ദൃശ്യമാകാത്തതിനാൽ കേരളത്തിലെ ബലിതർപ്പണം ജൂലൈ 10 ന് ആഘോഷിക്കും. ദുൽ ഹജ്ജിന്റെ പിറവി കാണുന്നവർ അറിയിക്കണമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, ഇബ്‌റാഹിം ഖലീലുല്‍ബുഖാരി എന്നിവര്‍ അറിയിച്ചു