Tuesday, December 17, 2024
LATEST NEWSTECHNOLOGY

സാമ്പത്തിക മാന്ദ്യം; ഗൂഗിൾ നിയമനങ്ങൾ മന്ദഗതിയിലാക്കുന്നു

സാമ്പത്തിക മാന്ദ്യത്തിന്‍റെ പശ്ചാത്തലത്തിൽ, ഈ വർഷം നടത്തേണ്ടിയിരുന്ന എല്ലാ നിയമനങ്ങളും മന്ദഗതിയിലാക്കാൻ ഗൂഗിൾ തീരുമാനിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ ഉദ്യോഗസ്ഥർക്ക് നിയമനങ്ങൾ മന്ദഗതിയിലാക്കാൻ നിർദ്ദേശിച്ച് ഇമെയിൽ അയച്ചതായി റിപ്പോർട്ടുണ്ട്.
സാങ്കേതിക മേഖലയിലെ സാമ്പത്തിക തകർച്ചകളിൽ നിന്ന് താരതമ്യേന മുന്നോട്ട് പോകാൻ ഗൂഗിളിന് കഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം 10 വർഷം മുമ്പാണ് ഗൂഗിൾ അവസാനമായി നിയമനം നിർത്തിവെച്ചത്. ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആൽഫബെറ്റ് മാർച്ച് 31 വരെ 1,64,000 പേർക്ക് ജോലി നൽകിയിട്ടുണ്ട്. 

അതേസമയം, ഗൂഗിളിന്‍റെ ഈ നീക്കം മറ്റ് ടെക് കമ്പനികളും പിന്തുടരാം. ഗൂഗിളിന്‍റെ പ്രധാന എതിരാളിയായ മൈക്രോസോഫ്റ്റ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. ടെസ്ല നേരത്തെ 10 ശതമാനം വരെ ജീവനക്കാരെ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.