Saturday, January 24, 2026
LATEST NEWSSPORTS

ഡ്യൂറൻഡ് കപ്പ്; ആദ്യ ക്വാർട്ടർ പോരാട്ടം ബ്ലാസ്റ്റേഴ്സും മൊഹമ്മദൻസും തമ്മിൽ

ഡ്യൂറണ്ട് കപ്പിന്‍റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നാളെ ആരംഭിക്കും. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഐ ലീഗ് ടീമായ മൊഹമ്മദൻസിനെ നേരിടും. ഈ രണ്ട് ടീമുകൾക്കൊപ്പം ബെംഗളൂരു എഫ്സി, ഒഡീഷ എഫ്സി, മുംബൈ സിറ്റി എഫ്സി, ചെന്നൈയിൻ എഫ്സി, രാജസ്ഥാൻ യുണൈറ്റഡ് എഫ്സി ഹൈദരാബാദ് എഫ്സി എന്നിവർ ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടും.

ജൂൺ 10ന് നടക്കുന്ന രണ്ടാം ക്വാർട്ടർ ഫൈനലിൽ ഐഎസ്എൽ ടീമുകളായ ബെംഗളൂരു എഫ്സിയും ഒഡീഷ എഫ്സിയും നേർക്കുനേർ വരും. 11ന് ഐഎസ്എൽ ടീമുകൾ തമ്മിലാണ് മത്സരം. മുംബൈ സിറ്റി എഫ് സി ചെന്നൈയിൻ എഫ് സിയെ നേരിടും. അവസാന ക്വാർട്ടർ ഫൈനൽ 12ന് ഐ ലീഗ് ടീമായ രാജസ്ഥാൻ യുണൈറ്റഡും ഐഎസ്എൽ ടീമായ ഹൈദരാബാദ് എഫ്സിയും തമ്മിലാണ്.

സെപ്റ്റംബർ 14, 15 തീയതികളിലാണ് സെമി ഫൈനൽ നടക്കുക. സെപ്റ്റംബർ 18ന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഫൈനൽ.