Friday, January 17, 2025
LATEST NEWSSPORTS

ഡ്യൂറാൻഡ് കപ്പ്; ഹൈദരാബാദ് സെമിഫൈനലിൽ

ഡ്യൂറണ്ട് കപ്പിന്റെ സെമിഫൈനൽ ഉറപ്പിച്ച് ഹൈദരാബാദ് എഫ്സി. ഞായറാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ഐ ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡിനെ പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് അവസാന നാലിൽ കടന്നത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഹൈദരാബാദ് വിജയിച്ചത്.

ആറാം മിനിറ്റിൽ നൈജീരിയൻ സൂപ്പർ താരം ബർത്തലോമിയോ ഒഗ്ബെച്ചെയിലൂടെ ഹൈദരാബാദ് ലീഡ് നേടി. എന്നാൽ 29-ാം മിനിറ്റിൽ ഉറുഗ്വേ സ്ട്രൈക്കർ മാർട്ടിൻ ഷാവേസ് പെനാൽറ്റിയിലൂടെ രാജസ്ഥാന്റെ ഗോൾ നേടി. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ആകാശ് മിശ്രയിലൂടെ ഹൈദരാബാദ് ലീഡ് നേടി. 68-ാം മിനിറ്റിൽ സ്പാനിഷ് സ്ട്രൈക്കർ ജാവിയർ സെവറിയോയിലൂടെ ലീഡുയർത്തി വിജയമുറപ്പിച്ചു.

സെമിയിൽ ഐഎസ്എൽ ക്ലബ്ബ് ബെംഗളൂരു എഫ്സിയെ ഹൈദരാബാദ് നേരിടും. ഐഎസ്എൽ ക്ലബ് മുംബൈ സിറ്റി, ഐ ലീഗ് വമ്പൻമാരായ മൊഹമ്മദൻസ് എന്നിവരാണ് സെമിയിലെത്തിയ മറ്റ് ടീമുകൾ.