Sunday, February 23, 2025
GULFLATEST NEWS

പോലീസിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കാൻ ദുബായ്

അബുദാബി: വനിതാദിനത്തിന് മുന്നോടിയായി സുപ്രധാനമായ പ്രഖ്യാപനവുമായി യു.എ.ഇ. ദുബായ് പോലീസിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കാനാണ് തീരുമാനം. ഈ മാസം 28നാണു യു.എ.ഇയിൽ വനിതാ ദിനം ആഘോഷിക്കുന്നത്. ഏഴ് വർഷത്തിന് ശേഷം, ദുബായ് പോലീസിന്‍റെ ആദ്യ വനിതാ ബാച്ച് ജംസീറയിലെ പോലീസ് ട്രെയിനിംഗ് സ്കൂളിൽ പരിശീലനത്തിനായി ഔദ്യോഗികമായി എത്തി. 1960ലാണ് ചരിത്രം തിരുത്തി ആദ്യമായി ഒരു വനിത ദുബായ് പൊലീസിന്റെ ഭാഗമാകുന്നത്. പിന്നീട് ഏഴു വർഷങ്ങൾക്ക് ശേഷമാണ് ദുബായ് പൊലീസിന്റെ ആദ്യ വനിതാ ബാച്ച് ഔദ്യോഗികമായി ജംസിറയിലെ പൊലീസ് ട്രെയിനിംഗ് സ്‌കൂളിൽ പരിശീലനത്തിനെത്തുന്നത്. വനിതാദിനത്തോടനുബന്ധിച്ച് വനിതാ ഓഫീസർമാരുടെ ഫോട്ടോകളും ദുബായ് പൊലീസ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.