Friday, September 12, 2025
GULFLATEST NEWS

5 ബില്ല്യൺ ഡോളർ ചിലവിൽ ‘ചന്ദ്രനെ’ നിർമിക്കാൻ ദുബായ്

ദുബായ് : 5 ബില്യൺ ഡോളർ ചെലവിൽ ‘ചന്ദ്രനെ’ നിർമ്മിക്കാനൊരുങ്ങി ദുബായ്. കനേഡിയൻ ആർക്കിടെക്റ്റ് കമ്പനിയാണ് ചന്ദ്രന്‍റെ രൂപത്തിൽ റിസോർട്ട് നിർമ്മിക്കുക. 735 അടി ഉയരമുള്ള റിസോർട്ട് 48 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘മൂൺ വേൾഡ് റിസോർട്ട്സ്’ എന്നാവും ഇതിന്‍റെ പേര്. പ്രതിവർഷം 25 ലക്ഷം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. ഉള്ളിൽ നിശാക്ലബ്ബ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടാകും.

ചെലവ് കുറഞ്ഞ സ്പേസ് ടൂറിസം ആഗ്രഹിക്കുന്നവർക്ക് വേണ്ടി ‘ലൂണാർ കോളനി’ എന്ന പേരിൽ ഒരു സംവിധാനവും ഒരുക്കും. സ്കൈ വില്ലാസ് എന്ന പേരിൽ 300 വില്ലകളാണ് റിസോർട്ടിൽ ഉണ്ടാവുക.