Sunday, December 22, 2024
GULFLATEST NEWS

പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയാവുന്നു ; ദുബായ് റൺവേ 22ന് തുറക്കും

ദുബായ്: നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേ 22 നു തുറക്കും. ഇതോടെ അൽ മക്തൂം വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും ദുബായ് വിമാനത്താവളത്തിലേക്ക് മാറ്റും. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കൂടുതൽ യാത്രക്കാരെ പ്രതീക്ഷിച്ചാണ് റൺവേയുടെ നവീകരണം ആരംഭിച്ചത്. അടുത്ത 10 വർഷത്തേക്കുള്ള യാത്രാ തിരക്ക് കണക്കിലെടുത്താണിത്.

4500 മീറ്റർ റൺവേ, റൺവേയുമായി ബന്ധിപ്പിക്കുന്ന ടാക്സി വേ എന്നിവയും നവീകരിച്ചിട്ടുണ്ട്. റൺവേയുടെ ഭാഗമായി 4230 എൽഇഡി ലൈറ്റുകൾ പുതുതായി സ്ഥാപിച്ചു. സുരക്ഷയും കൂടുതൽ വിമാന സർവീസുകളും ഉറപ്പാക്കുന്നതിനായി ആധുനിക കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളും പുതുതായി സ്ഥാപിച്ചിട്ടുണ്ട്. 

45 ദിവസം കൊണ്ടാണ് പണി പൂർത്തിയാക്കിയത്. ഈ വർഷം 6 കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.