Wednesday, January 22, 2025
LATEST NEWSPOSITIVE STORIES

6 വയസ്സുകാരിയുടെ സ്വപ്നം സഫലമാക്കി ദുബായ് പൊലീസ്

ദുബായ്: പഠിച്ചു മിടുക്കിയായി പൊലീസാവണമെന്ന 6 വയസ്സുകാരിയുടെ സ്വപ്നം സഫലമാക്കി ദുബായ് പൊലീസ്. പിറന്നാൾ ദിനത്തിൽ അറബ് ബാലിക ഹൂദ് ഹദാദിനാണ് ഈ അപൂർവ ഭാഗ്യം ലഭിച്ചത്.

ഒരു ദിവസത്തേക്കു പൊലീസ് ഓഫിസറായി നിയമനം ലഭിച്ച ഹുദ്, യൂണിഫോം ധരിച്ച് ആഡംബര വാഹനത്തിൽ നഗരത്തിൽ പട്രോളിങ് നടത്തുകയും ചെയ്തു. കൈ നിറയെ സമ്മാനങ്ങളും ലഭിച്ചു ഈ മിടുക്കിക്ക്. ഹൂദിന്റെ ആഗ്രഹം സെക്യൂരിറ്റി അവയർനെസ് ഡിപ്പാർട്മെന്റിനെ അറിയിച്ച രക്ഷിതാക്കളും ആഘോഷത്തിൽ പങ്കെടുത്തു. കുട്ടിപ്പൊലീസിന്റെ എല്ലാ സംശയങ്ങൾക്കും മുതിർന്ന ഉദ്യോഗസ്ഥർ മറുപടി നൽകി. പൊലീസ് സംഘം കുട്ടിയുടെ സ്കൂളിലെത്തി കൊച്ചു കൂട്ടുകാരോടൊപ്പവും കൂടി.