Wednesday, January 22, 2025
LATEST NEWSSPORTS

ദുബായ് ഓപ്പൺ; പ്രഗ്നാനന്ദയും അര്‍ജുനും മത്സര രംഗത്ത്

ദുബായ്: ദുബായിൽ നടക്കുന്ന ദുബായ് ഓപ്പൺ ചെസ് ടൂർണമെന്‍റിന്‍റെ ആറ് റൗണ്ടുകൾക്ക് ശേഷം, കസാക്കിസ്ഥാന്‍റെ റിനാറ്റ് ജുമാബയേവിന്‍റെ വിജയക്കുതിപ്പ് തടഞ്ഞ് ഇന്ത്യയുടെ അർജുൻ എറിഗെയ്‌സി ടോപ്പ് സീഡ് അലക്സാണ്ടർ പ്രെഡ്കെയുമായി 5.5 പോയിന്‍റുമായി നിലയുറപ്പിക്കുകയും ചെയ്തു.

39 നീക്കങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് അർജുൻ ലീഡ് നേടിയത്. പ്രെഡ്‌കെ ആയുഷ് ശർമ്മയെക്കാൾ ശക്തനാണെന്ന് തെളിയിക്കുകയും 20 നീക്കങ്ങളിൽ വിജയിക്കുകയും ചെയ്തതാണ് മറ്റൊരു ഫലം.