13 വർഷങ്ങള്‍ പിന്നിട്ട് ദുബായ് മെട്രോ
യു.എ.ഇ: ദുബായുടെ ഹൃദയഭാഗത്തുകൂടി മെട്രോ ഓടിത്തുടങ്ങിയിട്ട് 13 വർഷമായി. 2009 സെപ്റ്റംബർ 9ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയതും ഡ്രൈവറില്ലാത്തതുമായ മെട്രോ ജനങ്ങൾക്കായി സമർപ്പിച്ച് 13 വർഷം പിന്നിടുമ്പോഴും മെട്രോ ഇപ്പോഴും ദുബായിയുടെ ജീവിതത്തിന്‍റെ ഭാഗമാണ്. ദുബായ് മെട്രോയെ ജനങ്ങളുടെ പ്രിയങ്കരമാക്കുന്നത് ഏറ്റവും കുറഞ്ഞ ചെലവാണ് എന്നതാണ്. ഓഫീസിൽ പോകാനും കുട്ടികളെ സ്കൂളിൽ വിടാനും പലരും മെട്രോയെ ആശ്രയിക്കുന്നു. ദുബായ് കാണാൻ വരുന്നവർക്ക് ഏറ്റവും എളുപ്പവും ചെലവുകുറഞ്ഞതുമായ യാത്രാമാർഗമാണ് മെട്രോ.
എല്ലാ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് മെട്രോ നഗരത്തിലൂടെ സഞ്ചരിക്കുന്നു. നിങ്ങൾ പാർക്കിംഗ് തിരയേണ്ടതില്ല, നിങ്ങൾ ഗതാഗതക്കുരുക്കിൽ കുടുങ്ങേണ്ടതില്ല. ഇക്കാരണത്താലാണ് ദുബായ് മെട്രോ ചിലർക്ക് പ്രിയപ്പെട്ടതാകുന്നത്. ശുചിത്വത്തിന്‍റെ കാര്യത്തിലും മുന്നിൽ തന്നെ സ്റ്റേഷനും ട്രെയിനിലെ കോച്ചുകളും എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കും.