ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് 62 വയസ്സ്
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് 62 വയസ്സ്. 1960 സെപ്റ്റംബർ 30നു ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂം ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിൽ ലബനാൻ എയർലൈൻസിന്റെ ‘ മിഡിൽ ഈസ്റ്റ് ‘വിമാനമാണ് കന്നിപ്പറക്കൽ നടത്തിയത്. മൂവായിരം പേരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്.
കാറുകളിലും ബസുകളിലും കുതിരകളിലും ഒട്ടകങ്ങളിലും ആ മനോഹരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ആളുകൾ എത്തി. മരുഭൂമിക്ക് നടുവിൽ നാമമാത്രമായ സൗകര്യത്തോടെ ആരംഭിച്ച വിമാനത്താവളം പുതിയ സൗകര്യങ്ങളോടെ ദിനംപ്രതി വികസിച്ചുകൊണ്ടിരിക്കുകയാണ്.
അന്നത്തെ ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിൻ സായിദ് അൽ മക്തൂം നിരീക്ഷണ ഗോപുരത്തോടുകൂടിയ മൂന്ന് നില കെട്ടിടം തുറന്നതോടെ സൗകര്യങ്ങൾ വിപുലമായി. 1997-ൽ ദുബായ് വിമാനത്താവളം വൻകിട വിമാനത്താവളങ്ങളുടെ ക്ലബ്ബിൽ ഇടം പിടിച്ചു. ജനപ്പെരുപ്പം കൊണ്ട് കുതിക്കുന്ന പത്ത് വിമാനത്താവളങ്ങളുടെ പട്ടികയിൽ ആറാമതെത്തി. 1961 ൽ 42,852 യാത്രക്കാരാണ് വിമാനത്താവളത്തിലെത്തിയത്.