Saturday, January 11, 2025
GULFLATEST NEWS

ദുബായ് എക്സ്പോ സിറ്റി ഒക്ടോബറില്‍ തുറക്കും

ദുബായ്: പരിസ്ഥിതി സൗഹൃദവും ആധുനിക സാങ്കേതിക വിദ്യയും സംയോജിക്കുന്ന എക്സ്പോ സിറ്റി ഒക്ടോബർ ഒന്നിന് ദുബായിൽ തുറക്കും. ഇന്ത്യയുൾപ്പെടെ 191 രാജ്യങ്ങൾ അതിഥികളായി എത്തിയ എക്സ്പോ 2020 ആരംഭിച്ച് ഒരു വർഷമാകുന്ന ദിവസമാണ് എക്സ്പോ സിറ്റിയുടെ വാതിലുകൾ തുറക്കുന്നത്.

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളെ ദുബായിലേക്ക് ക്ഷണിക്കുകയാണ് എക്സ്പോ സിറ്റി. ആദ്യ ഘട്ടത്തിൽ ഇന്ത്യ ഉൾപ്പെടെ 27 രാജ്യങ്ങളിൽ നിന്നുള്ള 85 സ്റ്റാർട്ടപ്പുകളാണ് എക്സ്പോയിൽ പങ്കെടുക്കുന്നത്. എക്സ്പോ സിറ്റിയിലൂടെ നൂതന സാങ്കേതിക വിദ്യകളുടെയും പദ്ധതികളുടെയും അവസരങ്ങളുടെയും സ്മാർട്ട് യുഗത്തിനാണ് തുടക്കമിടുന്നത്.

എക്സ്പോ 2020 ൽ സന്ദർശകരെ വിസ്മയിപ്പിച്ച അൽ വാസൽ പ്ലാസ, സ്കൈ ഗാർഡൻ, ജലാശയങ്ങൾ എന്നിവയെല്ലാം എക്സ്പോ സിറ്റിയിൽ നിലനിർത്തിയിട്ടുണ്ട്. അലിഫ്, മൊബിലിറ്റി, ടെറ, സസ്റ്റൈനബിലിറ്റി പവലിയൻ എന്നിവയും കാണാം. ഓപ്പർച്യൂണിറ്റി പവലിയൻ എക്സ്പോ 2020 ദുബായ് മ്യൂസിയമാക്കി മാറ്റി. വനിതാ പവലിയൻ, വിഷൻ പവലിയൻ എന്നിവ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്.