Sunday, December 22, 2024
GULFLATEST NEWS

ട്രെയിനിൽ നിന്ന് യാത്ര ചെയ്ത് ദുബായ് കിരീടവകാശി

ലണ്ടൻ: ദുബായ് കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റികളിൽ ഒരാളാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 1.5 കോടിയിലധികം ഫോളോവേഴ്സാണ് അദ്ദേഹത്തിനുള്ളത്. സാധാരണക്കാരുമായി സമ്പർക്കം പുലർത്താനും ഉയർന്ന സ്ഥാനത്തായിരിക്കുമ്പോൾ പോലും ലളിതമായ ജീവിതം നയിക്കാനും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. ഷെയ്ഖ് ഹംദാനും സമാനമായ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ഇത്തവണ ഒരു യാത്രയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലണ്ടനിലെ ആൾക്കൂട്ടത്തിൽ ആരും തിരിച്ചറിയാതെ യാത്ര ചെയ്യുന്ന ചിത്രമാണ് ഹംദാൻ പങ്കുവച്ചത്. ഭൂഗർഭ ട്രെയിൻ ഗതാഗത സംവിധാനമായ ലണ്ടൻ ട്യൂബിൽ സുഹൃത്ത് ബദർ അതീജിനൊപ്പം യാത്ര ചെയ്യുകയായിരുന്നു ഹംദാൻ.

തിരക്ക് കാരണം ഇരുവരും നിന്നാണ് യാത്ര ചെയ്തത്. ഇവരുടെ പിറകിൽ മറ്റ് യാത്രക്കാരെയും കാണാം. ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഈ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.