Tuesday, January 7, 2025
GULFLATEST NEWS

ഖത്തറില്‍ അടുത്ത രണ്ടാഴ്ചത്തേക്ക് വരണ്ട കാറ്റിന് സാധ്യത

ദോഹ : അടുത്ത രണ്ടാഴ്ചത്തേക്ക് ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യത. ഈ മാസം 29 വരെ വരണ്ട കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തർ കലണ്ടർ ഹൗസ് മുന്നറിയിപ്പ് നൽകി.

ഈ വരണ്ട കാറ്റ് അന്തരീക്ഷത്തിലെ പൊടിപടലങ്ങളെ ഉയർത്തുകയും ദൃശ്യത കുറയ്ക്കുകയും ചെയ്യും. അറേബ്യൻ മേഖലയിലെ ഏറ്റവും പ്രശസ്തമായ മൺസൂൺ കാറ്റാണിത്. ജൂലൈ 29 വരെ രണ്ടാഴ്ചത്തേക്ക് കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.