Friday, January 17, 2025
LATEST NEWSSPORTS

ഉദ്ഘാടനച്ചടങ്ങിനിടെ മുങ്ങി; ഇന്ത്യൻ ബോക്സിങ് താരം ലവ്‌‍ലിനയ്ക്ക് നേരെ വിമർശനം

ബർമിങ്ങാം: ഒളിംപിക്സ് വെങ്കല ജേതാവ് ബോക്സർ ലവ്‌ലിന ബോർഗോഹെയ്ൻ വിവാദക്കുരുക്കിൽ. കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങിനിടെ സ്റ്റേഡിയം വിട്ടു പുറത്തുപോയതാണു വിവാദത്തിന് തിരി തെളിച്ചത്. ഉദ്ഘാടനച്ചടങ്ങ് അവസാനിക്കുന്നതിന് മുമ്പ് ലവ്ലിനയും ബോക്സർ മുഹമ്മദ് ഹസാമുദ്ദീനും ഗെയിംസ് വില്ലേജിലേക്ക് മടങ്ങാൻ ശ്രമിച്ചു.

എന്നാൽ, ടാക്സി ലഭിക്കാത്തതിനാൽ, അവർക്ക് ഒരു മണിക്കൂറോളം പുറത്ത് നിൽക്കേണ്ടി വന്നു. സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ച ഇന്ത്യൻ ടീം ലീഡർ രാജേഷ് ഭണ്ഡാരി, തന്‍റെ അറിവോടെയല്ല ഇരുവരും മടങ്ങിയെത്തിയതെന്ന് പറഞ്ഞു.

പിറ്റേന്ന് രാവിലെ പരിശീലനം ഉള്ളതിനാലാണ് ഉദ്ഘാടനച്ചടങ്ങ് അവസാനിക്കുന്നതിന് മുമ്പ് വില്ലേജിലേക്കു മടങ്ങാൻ ശ്രമിച്ചതെന്ന് ലവ്ലിന പറഞ്ഞു. ട‍ാക്സിക്കു ശ്രമിച്ചെങ്കിലും നടന്നില്ല. നീണ്ട കാത്തിരിപ്പിനുശേഷം ടീം ബസിലായിരുന്നു ഇരുവരുടെയും മടക്കം.