Saturday, January 24, 2026
LATEST NEWSSPORTS

ഡോര്‍ട്ട്മുണ്ടിന്റെ പുതിയ താരം സെബാസ്റ്റ്യന്‍ ഹാളറിന് കാന്‍സര്‍ 

മ്യൂണിക്ക്: ബുണ്ടസ് ലിഗയിൽ ഈ ട്രാൻസ്ഫർ വിൻഡോയിലൂടെ ബൊറൂസിയ ഡോർട്ട്മുണ്ടിലെത്തിയ സെബാസ്റ്റ്യൻ ഹാളർക്ക് അർബുദം സ്ഥിരീകരിച്ചു. ബൊറൂസിയ ഡോർട്ട്മുണ്ട് ആണ് ഇക്കാര്യം അറിയിച്ചത്.

പ്രീ സീസണിന്‍റെ ഭാഗമായി ടീമിനൊപ്പം പരിശീലനം നടത്തുന്നതിനിടെയാണ് സെബാസ്റ്റ്യൻ ഹാളർക്ക് വൃഷണ അർബുദം സ്ഥിരീകരിച്ചത്. സ്വിറ്റ്സർലൻഡിലെ ബദ്രഗാസിൽ ടീമിനൊപ്പം പരിശീലനം നടത്തുന്നതിനിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. ഡോർട്ട്മുണ്ടിലേക്ക് മടങ്ങിയെത്തിയ അദ്ദേഹത്തിന് കാൻസർ ഉണ്ടെന്ന് കണ്ടെത്തി.

സെബാസ്റ്റ്യൻ ഒരു അയാക്സ് താരമായിരുന്നു. എർലിംഗ് ഹാലാൻഡ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറിയതിന് ശേഷം ബൊറൂസിയ ഡോർട്ട്മുണ്ട് സെബാസ്റ്റ്യൻ ഹാളറെ സ്വന്തമാക്കുകയായിരുന്നു.