Thursday, January 1, 2026
LATEST NEWSPOSITIVE STORIES

മാലിന്യം വലിച്ചെറിയരുത്; 100 കിലോമീറ്റർ മാരത്തൺ ഓടി ദീപക്

തൃപ്പൂണിത്തുറ: മാലിന്യം വലിച്ചെറിയരുത് എന്ന സന്ദേശവുമായി 100 കിലോമീറ്റർ അൾട്രാ മാരത്തൺ ഓട്ടം പൂർത്തിയാക്കി എരൂർ സ്വദേശിയായ ദീപക് ഷേണായി. ഓസ്ട്രേലിയൻ പരിസ്ഥിതി പ്രവർത്തകയായ മിന ഗുലി ആഹ്വാനം ചെയത മാലിന്യം വലിച്ചെറിയുന്നതിനെതിരായുള്ള സീറോ വേസ്റ്റ് റണ്ണിന്റെ ഭാഗമായിട്ടാണ് ദീപക് ഷേണായി 100 കിലോമീറ്റർ അൾട്രാ മാരത്തൺ ഓട്ടം പൂർത്തിയാക്കിയത്.

കഴിഞ്ഞ ദിവസം പുലർച്ചെ 3നു എരൂരിൽ നിന്ന് ആരംഭിച്ച മാരത്തൺ വൈറ്റില, അരൂർ, തുറവൂർ, ചേർത്തല, വൈക്കം, തലയോലപ്പറമ്പ്, ഉദയംപേരൂർ എന്നിവിടങ്ങളിലെത്തി രാത്രി 8.30നു എരൂരിൽ തന്നെ സമാപിച്ചു. വർഷങ്ങളായി മാരത്തൺ ഓട്ടങ്ങളിൽ സജീവ സാന്നിധ്യമാണ് ഇൻഫോപാർക്ക് ടിസിഎസിൽ ഉദ്യോഗസ്ഥനായ ദീപക് ഷേണായ്.