Friday, January 17, 2025
LATEST NEWSSPORTS

രാഹുലിനും ഋഷഭ് പന്തിനും പകരം ഞാന്‍ കളിക്കണം എന്ന് പറയരുത്: സഞ്ജു സാംസൺ

ന്യൂഡല്‍ഹി: ഋഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നീ കളിക്കാരെയൊക്കെ മാറ്റി പ്ലേയിങ് ഇലവനിലേക്ക് എത്താന്‍ താന്‍ ശ്രമിക്കുന്നില്ലെന്ന് ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍. ദേശീയ ടീമിലെത്തിയ കളിക്കാര്‍ക്ക് വേണ്ടി തന്നെ തഴഞ്ഞു എന്ന രീതിയിലുള്ള പ്രതിഷേധം ശരിയല്ലെന്ന് സഞ്ജു പറഞ്ഞു. കെ എല്‍ രാഹുലിന് പകരം സഞ്ജു സാംസണും ഋഷഭ് പന്തിന് പകരം സഞ്ജുവും എത്തുമെന്ന് സോഷ്യല്‍ മീഡിയയില്‍ ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ രണ്ടുപേരും എന്റെ സ്വന്തം ടീമിന് വേണ്ടിയാണ് കളിക്കുന്നത്, ഞാന്‍ എന്റെ സ്വന്തം ടീമംഗങ്ങളുമായി മത്സരിച്ചാല്‍ അത് എന്റെ രാജ്യത്തെ നിരാശപ്പെടുത്തുന്നതിന് തുല്യമായിരിക്കുമെന്ന് സഞ്ജു പ്രതികരിച്ചു. ഇന്ത്യന്‍ ടീമില്‍ വലിയ ക്വാളിറ്റി താരങ്ങളാണ് ഉള്ളത്. നമ്പര്‍ വണ്‍ ടീമില്‍ ഇടം കണ്ടെത്തുക എന്നത് എളുപ്പമല്ല. എന്നാല്‍ അതേസമയം തന്നെ നമ്മളെ കുറിച്ചും നമ്മള്‍ ചിന്തിക്കണം. ചിന്തകള്‍ ശരിയായ നിലയിലാവണം. പോസിറ്റീവായി ചിന്തിക്കേണ്ടതുണ്ടെന്നും സഞ്ജു പറയുന്നു.