Sunday, December 22, 2024
LATEST NEWSSPORTS

‘അനാവശ്യമായി പുറത്തിറങ്ങരുത്’; ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ബിസിസിഐ

ഇംഗ്ലണ്ട് : ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ബിസിസിഐ.താരങ്ങൾ അനാവശ്യമായി പുറത്തിറങ്ങി കറങ്ങിനടക്കരുതെന്ന് ബിസിസിഐ മുന്നറിയിപ്പ് നൽകി. ആരാധകരുമായി ഇടപഴകരുതെന്നും നിർദേശമുണ്ട്. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിർദേശം.

കോവിഡ്-19 സ്ഥിരീകരിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പകരം ഓപ്പണർ മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തി. ജൂലൈ അഞ്ചിന് ആരംഭിക്കുന്ന ടെസ്റ്റിൽ രോഹിത് കളിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. കോവിഡ്-19 ബാധിതനായ രോഹിത് നിലവിൽ ഐസൊലേഷനിലാണ്. ജൂലൈ ഒന്നിന് മുമ്പ് താരം ഐസൊലേഷനിൽ നിന്ന് പുറത്തിറങ്ങില്ലെന്നാണ് സൂചന. അതിനാൽ, മുൻകരുതൽ നടപടിയെന്ന നിലയിൽ മായങ്കിനെ ഇംഗ്ലണ്ടിലേക്ക് വിളിപ്പിച്ചു. ഇംഗ്ലണ്ടിൽ ക്വാറന്റൈൻ നിർബന്ധമല്ലാത്തതിനാൽ അഗർവാളിന് നേരെ കളിക്കളത്തിലേക്ക് പോകാം.

പരിക്കിനെ തുടർന്ന് രോഹിത് ശർമയെ ഒഴിവാക്കിയതോടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ വിരാട് കോഹ്ലി ഇന്ത്യയെ നയിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. കോഹ്ലി ക്യാപ്റ്റനായിരുന്നപ്പോൾ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ മാറ്റിവച്ച ടെസ്റ്റ് ജൂലൈ 1 മുതൽ എഡ്ജ്ബാസ്റ്റണിൽ ആരംഭിക്കും. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. അതിനാൽ തന്നെ കളിയെ നയിക്കാൻ കോലി അർഹനാണെന്ന് ആരാധകർ വാദിക്കുന്നു. അതേസമയം, രോഹിത്തിന്റെ അഭാവത്തിൽ പേസർ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കുമെന്നാണ് സൂചന.