Tuesday, December 17, 2024
LATEST NEWS

മാനദണ്ഡങ്ങൾ ലംഘിച്ച് ഗാർഹിക പ്രഷർ കുക്കർ വിറ്റു; ഫ്ലിപ്കാർട്ടിന് ഒരു ലക്ഷം പിഴ

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിനെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ). നിർബന്ധിത മാനദണ്ഡങ്ങൾ ലംഘിച്ച് ഗാർഹിക പ്രഷർ കുക്കറുകൾ വിൽക്കാൻ അനുമതി നൽകിയതിനെതിരെയാണ് ഉത്തരവിറക്കിയത്.

ചീഫ് കമ്മീഷണർ നിധി ഖാരെയുടെ നേതൃത്വത്തിലുള്ള സിസിപിഎ, സ്വന്തം പ്ലാറ്റ്ഫോമിലൂടെ വിറ്റഴിച്ച 598 പ്രഷർ കുക്കറുകളുടെയും ഉപഭോക്താക്കളെ വിവരമറിയിക്കാനും പ്രഷർ കുക്കറുകൾ തിരിച്ചു എടുക്കാനും ഉപഭോക്താക്കൾക്ക് അവയുടെ വില തിരികെ നൽകാനും 45 ദിവസത്തിനുള്ളിൽ അതിന്റെ നടപടി റിപ്പോർട്ട് സമർപ്പിക്കാനും ഫ്ലിപ്കാർട്ടിന് നിർദ്ദേശം നൽകി. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിക്കുകയും ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിക്കുകയും ചെയ്തതിന് കമ്പനിക്ക് 1,00,000 രൂപ പിഴയടയ്ക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കുന്നതിലൂടെ 1,84,263 രൂപ വരുമാനം നേടിയതായി ഫ്ലിപ്കാർട്ട് സമ്മതിച്ചിട്ടുണ്ട്.