Friday, January 17, 2025
GULFLATEST NEWS

‘ദോഹ പേ’ പേയ്മെന്റ് സംവിധാനം ആരംഭിച്ച് ദോഹ ബാങ്ക്

ദോഹ: ഖത്തറിൽ തടസ്സമില്ലാത്തതും സൗകര്യപ്രദവുമായ പേയ്മെന്‍റുകൾ നൽകുന്നതിനായി ദോഹ ബാങ്ക് ‘ദോഹ പേ’ ആരംഭിച്ചു. ഐഒഎസ്, ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് എല്ലാ പ്രധാന പ്ലാറ്റ്ഫോമുകളുമായും സഹകരിച്ച് ദോഹ ബാങ്ക് ഈ സേവനം ലഭ്യമാക്കും.

‘ആന്‍ഡ്രോയിഡിനും സമാനമായ മറ്റ് ടാപ്പ് ആന്‍ഡ് പേ സേവനങ്ങള്‍ക്കുമായി ദോഹ പേ ആരംഭിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഇനിമുതല്‍ ദോഹ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ‘ദോഹ പേ’ എന്ന ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ഐഒഎസ് മൊബൈല്‍ ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിച്ച് പണമടയ്ക്കാം. ഇതെവിടെയും കോണ്‍ടാക്റ്റ്ലെസ് പേയ്മെന്റുകള്‍ സ്വീകരിക്കും” എന്ന് ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗുഡ്നി പറഞ്ഞു. ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ കൈവശം വയ്ക്കാതെ തന്നെ ദോഹ ബാങ്കിന്‍റെ കാർഡിന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് തുടര്‍ന്നും ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.