Saturday, December 28, 2024
LATEST NEWSSPORTS

സംവിധായകൻ ഗൗതം മേനോന്റെ മകൻ ആര്യന് തമിഴ്‌നാട് പ്രീമിയർ ലീഗിൽ തകർപ്പൻ അരങ്ങേറ്റം

സംവിധായകൻ ഗൗതം മേനോന്റെ മകൻ ആര്യന് തമിഴ്നാട് പ്രീമിയർ ലീഗിൽ ഗംഭീര അരങ്ങേറ്റം. ചിത്രീകരണത്തിനിടെ ഒരു സീനിനോട് ഓക്കേ പറയാൻ അച്ഛൻ ഒന്നിൽ കൂടുതൽ ടേക്കുകൾ എടുക്കുമെങ്കിലും , ബൗളിംഗിന്റെ ‘ആദ്യ ടേക്കിൽ’ മകൻ നായകനായി മാറി. ചലച്ചിത്ര സംവിധായകൻ ഗൗതം വാസുദേവ് മേനോന്റെ മകൻ ആര്യൻ തമിഴ്നാട് പ്രീമിയർ ലീഗിൽ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടി അരങ്ങേറ്റം കുറിച്ചു.

19 കാരനായ ആര്യൻ സേലം സ്പാർട്ടൻസിനെതിരെ തിരുനെൽവേലി റോയൽ കിംഗ്സിനായി അരങ്ങേറ്റം കുറിച്ചു. മൂന്ന് ഓവറിൽ 26 റൺസ് മാത്രമാണ് ആര്യൻ വിട്ടുകൊടുത്തത്. മികച്ച ത്രോയിൽ സേലം ബാറ്റ്സ്മാനെ റണ്ണൗട്ടാക്കിക്കൊണ്ട് ആര്യൻ ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. ആര്യന്റെ സഹോദരങ്ങളായ ധ്രുവ്, ആദിത്യ എന്നിവരും ക്രിക്കറ്റ് താരങ്ങളാണ്.