Friday, January 17, 2025
GULFLATEST NEWSTECHNOLOGY

ജല നഷ്ടം കുറയ്ക്കാനും സൈബര്‍ ആക്രമണങ്ങള്‍ തടയാനും ഡിഇഡബ്ല്യുഎ

ദുബൈ: ജലനഷ്ടം കുറയ്ക്കുന്നതിനും സൈബർ ആക്രമണങ്ങൾ തടയുന്നതിനുമായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഡിഇഡബ്ല്യുഎ). ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് നെറ്റ് വർക്ക് സ്ഥാപിച്ചിട്ടുണ്ട്. വിതരണ ശൃംഖലയിൽ തടസ്സമോ തകർച്ചയോ ഉണ്ടെങ്കിൽ, അവ കണ്ടെത്തി വേഗത്തിൽ പരിഹരിക്കാൻ കഴിയും.

2021 ൽ വിതരണ ശൃംഖലകളിലെ ജല ചോർച്ച 5.3 ശതമാനമായി കുറയ്ക്കാൻ ഡിഇഡബ്ല്യുഎക്ക് കഴിഞ്ഞു. സൈബർ ആക്രമണങ്ങൾ നിരീക്ഷിക്കുക, ചോർച്ചകളും തകരാറുകളും കണ്ടെത്തുക, അവ ഉടനടി പരിഹരിക്കുക എന്നിവയുൾപ്പെടെ ജലവിതരണ ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പ്രയോജനപ്പെടുത്തുന്നു. 

ഇതോടെ ഇടപാടുകൾ കൂടുതൽ സുതാര്യമാകും. ബില്ലിന്റെ തുക അടയ്ക്കാൻ ആവശ്യപ്പെടുക ,സമ്മാനങ്ങൾ ലഭിച്ചുവെന്ന് വ്യാജ സന്ദേശങ്ങൾ അയക്കുക തുടങ്ങിയ സൈബർ തട്ടിപ്പുകൾ തടയാൻ കഴിയും. കാർബൺ മലിനീകരണം കുറയ്ക്കുന്നതിനും ചോർച്ച തടയുന്നതിനുമുള്ള സംവിധാനം 2021 മുതൽ ഘട്ടം ഘട്ടമായി നടപ്പാക്കിയതായി ഡിഇഡബ്ല്യുഎ എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു.