Sunday, December 22, 2024
GULFLATEST NEWS

ഡൽഹി–ദുബായ് സ്‌പൈസ് ജെറ്റ് വിമാനം അടിയന്തിരമായി കറാച്ചിയിൽ ഇറക്കി

ന്യൂഡല്‍ഹി: സാങ്കേതിക തകരാർ കാരണം ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. വിമാനം കറാച്ചിയിൽ ലാൻഡ് ചെയ്തിട്ടുണ്ടെന്നും അടിയന്തര സാഹചര്യമില്ലെന്നും എയർലൈൻസ് അധികൃതർ അറിയിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. കറാച്ചിയിൽ നിന്ന് മറ്റൊരു വിമാനത്തിൽ ഇവരെ ദുബായിലേക്ക് കൊണ്ടുപോകും.