Sunday, December 22, 2024
LATEST NEWSSPORTS

ലാലിഗയുടെ പേര് മാറ്റാൻ തീരുമാനം

ലാലിഗ ഇനി ലാലിഗ ആയിരിക്കില്ല. സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ ഈ സീസൺ അവസാനത്തോടെ ലാലിഗയുടെ പേര് മാറ്റാൻ തീരുമാനിച്ചു. വരുന്ന ഓഗസ്റ്റിൽ ലാലിഗയുടെ പുതിയ പേര് അധികൃതർ പ്രഖ്യാപിക്കും. 2023-24 സീസൺ മുതൽ പ്രഖ്യാപിക്കുന്ന പുതിയ പേരിലാണ് ലാലിഗ അറിയപ്പെടുക. ഇപ്പോൾ ലാലിഗ സാന്റൻഡർ എന്നാണ് ലാലിഗയുടെ പേര്. സ്പാനിഷ് കമ്പനിയായ സാന്‍റാണ്ടർ ലാലിഗയുടെ ടൈറ്റിൽ സ്പോൺസറാണ്.

പുതിയ പേര് വരുന്നു എങ്കിൽ പുതിയ സ്പോൺസർ വരാനും സാധ്യതയുണ്ട്. 2016 വരെ സ്പാനിഷ് ഒന്നാം ഡിവിഷൻ ലിഗ ബിബിവിഎ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ലാലിഗയുടെ പുതിയ പേര് പുതിയ ലാലിഗ സ്പോൺസറുടെ പേരിനൊപ്പം ചേർക്കും.