Friday, January 17, 2025
LATEST NEWSSPORTS

ഡാനിൽ മെദ്‌വദേവ് യുഎസ് ഓപ്പൺ ടെന്നിസിന്റെ പ്രീക്വാർട്ടറിൽ പുറത്ത്

ന്യൂയോർക്ക്: നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ ഡാനിൽ മെദ്‌വദേവ് യുഎസ് ഓപ്പൺ ടെന്നിസിന്റെ പ്രീക്വാർട്ടറിൽ പുറത്ത്. 7-6, 3-6, 6-3, 6-2 എന്ന സ്കോറിനാണ് 23–ാം സീഡായ ഓസ്ട്രേലിയൻ താരം നിക്ക് കിറീയോസ് മെദ്‌വദേവിനെ അട്ടിമറിച്ചത്. ടൈബ്രേക്കറിലേക്ക് പോയ ആദ്യ സെറ്റ് കീറിയോസ് എടുത്തപ്പോൾ രണ്ടാം സെറ്റിൽ മെദ്‌വദേവ് തിരിച്ചടിച്ചു. അടുത്ത രണ്ട് സെറ്റുകളിൽ റഷ്യൻ താരത്തെ നിഷ്പ്രഭമാക്കിയാണ് കിറീയോസ് മത്സരം ജയിച്ചത്. ഫൈനൽ വരെ ഈ ഫോം നിലനിർത്തിയാൽ കിറീയോസ് തന്നെ ചാമ്പ്യനാകുമെന്ന് മത്സരശേഷം മെദ്‌വദേവ് പറഞ്ഞു. യുഎസ് ഓപ്പണിൽ ‘നേരത്തെ’ പുറത്തായതോടെ മെദ്‌വദേവിനു ലോക ഒന്നാം നമ്പർ സ്ഥാനം നഷ്ടമാകും.

അഞ്ചാം സീഡായ നെർവെയ്യുടെ കാസ്പർ റൂഡും ഇറ്റലിയുടെ മറ്റിയോ ബെരേറ്റിനിയും പുരുഷ സിംഗിൾസ് ക്വാർട്ടറിലെത്തി. ഫ്രഞ്ച് താരം കെറേന്റിൻ മൊയെറ്റിനെ (6-1, 6-2, 6-7, 6-2) റൂഡ് തോൽപ്പിച്ചപ്പോൾ ബെരേറ്റിനി സ്പാനിഷ് താരം അലെജാന്ദ്രേ ഫോകിനയെ (3-6, 7-6, 6-3, 4-6, 4-6, 6-2) തോൽപ്പിച്ചു.