എയർബാഗുകൾക്ക് തകരാർ; മാരുതി സുസുക്കി ഡിസയർ എസ് ടൂർ സെഡാനുകൾ തിരികെ വിളിക്കും
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഡിസയർ എസ് ടൂർ സെഡാനുകൾ തിരിച്ചുവിളിച്ചു. എയർബാഗ് യൂണിറ്റുകളിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ഡിസയർ ടൂർ എസ് സെഡാനുകളുടെ 166 യൂണിറ്റുകൾ കാർ നിർമ്മാതാക്കൾ തിരിച്ചുവിളിക്കുന്നത്. ഈ കാറുകളുടെ എയർബാഗ് കൺട്രോൾ യൂണിറ്റ് മാറ്റിസ്ഥാപിക്കേണ്ടതുണ്ടെന്ന് മാരുതി സുസുക്കി അറിയിച്ചു. റീകോൾ ചെയ്ത യൂണിറ്റുകളിൽ പുതിയ എയർബാഗുകൾ ചേർക്കുന്നതിനുള്ള ചെലവ് കാർ നിർമ്മാതാവ് വഹിക്കും. ഈ മാസം ആദ്യം ഓഗസ്റ്റ് 6 നും 16 നും ഇടയിലാണ് തിരികെ വിളിച്ച മാരുതി സുസുക്കി സെഡാനുകൾ നിർമ്മിച്ചത്.