Tuesday, December 17, 2024
HEALTHLATEST NEWS

ഗിന്നസ് വേൾഡ് റെക്കോർഡ് സൃഷ്ടിച്ച് ‘കപ്പ് ഓഫ് ലൈഫ്’

ചരിത്രവും ഗിന്നസ് വേൾഡ് റെക്കോർഡും (ജിഡബ്ല്യുആർ) സൃഷ്ടിച്ച് ഒരു ലക്ഷം ആർത്തവ കപ്പുകൾ 24 മണിക്കൂറിനുള്ളിൽ എറണാകുളത്ത് സൗജന്യമായി വിതരണം ചെയ്തു. ‘കപ്പ് ഓഫ് ലൈഫ്’ കാമ്പയിന് നേതൃത്വം നൽകുന്ന എറണാകുളം എംപി ഹൈബി ഈഡന് ഓഗസ്റ്റ് 31ന് കൊച്ചിയിലെ ലുലു മാളിൽ ഗിന്നസ് വേൾഡ് റെക്കോർഡ്സ് സർട്ടിഫിക്കറ്റ് ലഭിച്ചു. മുത്തൂറ്റ് ഫിനാൻസിന്‍റെ പിന്തുണയോടെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ജില്ലാ ഭരണകൂടവും നൂറുകണക്കിന് ആളുകളും ലോകറെക്കോർഡിനായി സഹകരിച്ചു.

രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം മുതൽ ലുലു മാൾ വരെയുള്ള നൂറിലധികം കേന്ദ്രങ്ങളിൽ ഗുണഭോക്താക്കൾക്ക് കപ്പുകൾ വിതരണം ചെയ്തു.

“ഈ വിഭാഗത്തിൽ ഇതിന് മുൻപ് സമാനമായ ഒരു റെക്കോർഡും ഉണ്ടായിട്ടില്ല. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ സാനിറ്ററി ഉൽപ്പന്നങ്ങൾ സംഭാവന ചെയ്ത വിഭാഗമാണിത്. ജിഡബ്ല്യുആർ അഡ്ജുഡിക്കേറ്റർ സ്വപ്നിൽ ദംഗാരിക്കർ പറഞ്ഞു.