Tuesday, December 24, 2024
HEALTHLATEST NEWS

‘ആരോഗ്യരംഗത്ത് ക്യൂബ കേരളവുമായി സഹകരിക്കും’

തിരുവനന്തപുരം: ക്യൂബൻ അംബാസഡർ അലജാന്‍ഡ്രോ സിമാന്‍കസ് മറിന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ആരോഗ്യരംഗത്ത് കേരളവുമായി സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ആരോഗ്യ രംഗത്തെ സഹകരണത്തിൽ ക്യൂബയ്ക്ക് വലിയ അനുഭവസമ്പത്തുണ്ടെന്ന് ക്യൂബൻ അംബാസഡർ പറഞ്ഞു.