Friday, April 4, 2025
LATEST NEWSSPORTS

ഹാരി മഗ്വയറെ പുറത്താക്കാന്‍ ക്രിസ്റ്റ്യാനോ ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തൽ

മാഞ്ചെസ്റ്റര്‍: മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ മുൻ പരിശീലകൻ റാള്‍ഫ് റാഗ്നിക്കിനോട് ടീമിലെ പ്രതിരോധനിര താരം ഹാരി മഗ്വയറെ പുറത്താക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ. മോശം പ്രകടനത്തിന്റെ പേരിലാണ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മഗ്വയറിനെ പുറത്താക്കാൻ റൊണാൾഡോ റാഗ്നിക്കിനോട് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്.

പോള്‍ പോഗ്ബ, റാഫേല്‍ വരാന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് റൊണാള്‍ഡോ, കോച്ച് റാഗ്നിക്കിനോട് ടീമിന്റെ പ്രശ്നം മഗ്വയറാണെന്നും താരത്തെ മാറ്റിനിര്‍ത്തണമെന്നും ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനോട്, ഒരു താരത്തിന്റെ അസാന്നിധ്യത്തില്‍ അയാളെ കുറിച്ച് ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നത് അനുചിതമാണെന്നായിരുന്നു റാഗ്നിക്കിന്റെ പ്രതികരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എഡിന്‍സണ്‍ കവാനിക്കൊപ്പം രണ്ട് സ്ട്രൈക്കര്‍ ഫോര്‍മേഷനില്‍ തനിക്ക് കളിക്കണമെന്നും റൊണാള്‍ഡോ ആവശ്യപ്പെട്ടു.

ക്ലബ്ബിനകത്ത് താരങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതായുള്ള വാര്‍ത്തകള്‍ മുൻപും പുറത്ത് വന്നിരുന്നു. അതേസമയം പുതിയ കോച്ച് എറിക് ടെന്‍ ഹാഗിനു കീഴില്‍ റൊണാള്‍ഡോയും മഗ്വയറിനും സൈഡ് ബെഞ്ചിലാണ് സ്ഥാനം.