ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ നൽകുന്നതിനുള്ള കാലാവധി നീട്ടി ആർബിഐ
മുംബൈ: ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ നൽകുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനുള്ള സമയപരിധി ആർബിഐ നീട്ടി. പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായുളള മൂന്ന് നിബന്ധനകൾ നടപ്പാക്കുന്നതിനുള്ള സമയപരിധിയാണ് നീട്ടിയത്. സമയപരിധി മൂന്ന് മാസത്തേക്ക് നീട്ടിയിട്ടുണ്ട്. ഒക്ടോബർ 1 ചൊവ്വാഴ്ച കാലാവധി അവസാനിക്കും.
ആദ്യത്തെ നിബന്ധന: കാർഡ് ഇഷ്യൂ ചെയ്ത തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഉപഭോക്താവ് കാർഡ് ആക്ടിവേറ്റ് ചെയ്യണം. ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യുന്നതിന് ഒടിപി (ഒറ്റത്തവണ പാസ് വേഡ്) അടിസ്ഥാനമാക്കി കാർഡ് ഉടമയിൽ നിന്ന് അനുമതി വാങ്ങണം. കാർഡ് ആക്ടിവേറ്റ് ചെയ്യാനുള്ള ഓപ്ഷൻ ലഭിച്ചില്ലെങ്കിൽ കാർഡ് ഇഷ്യൂ ചെയ്യുന്നവർ ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്യണമെന്ന് റിസർവ് ബാങ്ക് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അക്കൗണ്ട് ഉടമയിൽ നിന്ന് പണം ഈടാക്കാൻ പാടില്ല.