Saturday, January 18, 2025
GULFHEALTHLATEST NEWS

കൊവിഡ് വാക്‌സിനേഷന്‍; 100 ശതമാനം പൂര്‍ത്തിയാക്കി യുഎഇ

അബുദാബി: യുഎഇയിൽ കൊവിഡ് വാക്സിനേഷൻ 100 ശതമാനം പൂർത്തിയായതായി അധികൃതർ അറിയിച്ചു. ദേശീയ കോവിഡ് -19 വാക്സിനേഷൻ ക്യാമ്പയിൻ ലക്ഷ്യങ്ങൾ പൂർത്തിയായതായും രാജ്യത്തെ അർഹരായ ആളുകൾക്ക് 100 ശതമാനം വാക്സിനേഷൻ പൂർത്തിയായതായും അധികൃതർ പറഞ്ഞു. 

വിവിധ പ്രായത്തിലുള്ള മുന്നണിപ്പോരാളികൾ, പൊതുജനങ്ങൾ, സന്നദ്ധപ്രവർത്തകർ, പ്രായമായവർ എന്നിവർക്ക് വാക്സിനേഷൻ നൽകിയതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം കൊവിഡ് കേസുകൾ 500 കടന്നു. യുഎഇയിൽ ഇതുവരെ 9,0922 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് 449 പേർ രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 8,92,687 ആയി.