Tuesday, December 3, 2024
HEALTHLATEST NEWS

രാജ്യത്ത് കൊവിഡ് വർധിക്കുന്നു; 24 മണിക്കൂറിനിടെ 12608 പുതിയ കേസുകൾ

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12608 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 44298864 ആയി ഉയർന്നു. അതേസമയം, കഴിഞ്ഞ രണ്ട് ദിവസമായി പ്രതിദിന കേസുകൾ പതിനായിരത്തിൽ താഴെയായിരുന്നു.

ഓഗസ്റ്റ് 17ന് 9,062 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 16ന് 8,813 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 1,01,343 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 72 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 5,27,206 ആയി. രോഗമുക്തി നിരക്ക് 98.58 ശതമാനമാണ്. പ്രതിദിന ടിപിആർ 3.48 ശതമാനമാണ്. പ്രതിവാര ടിപിആർ 4.20 ശതമാനമായി ഉയർന്നു. ഇതുവരെ 4,36,70,315 പേർ രോഗമുക്തി നേടി.