Thursday, January 9, 2025
LATEST NEWSSPORTS

കോവിഡ് ബാധ സ്ഥിരീകരിച്ചു; മാറ്റിയോ ബെരാറ്റിനി വിംബിള്‍ഡണില്‍ നിന്ന് പിന്മാറി

ഇംഗ്ലണ്ട് : വിംബിള്‍ഡൺ ടൂർണമെന്റിനായി എത്തിയ മാറ്റിയോ ബെരാറ്റിനിയ്ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ താരം ടൂർണമെന്റിൽ നിന്ന് പിന്മാറി. ബെരാറ്റിനി കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റ് ആയിരുന്നു. ലണ്ടനിലെ കോർട്ട് 1 ൽ നടന്ന ആദ്യ റൗണ്ട് മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് രോഗം സ്ഥിരീകരിച്ചത്.

മുൻ ഫൈനലിസ്റ്റും മുൻ യുഎസ് ഓപ്പൺ ചാമ്പ്യനുമായ മാരിൻ സിലിക്ക് കോവിഡ് -19 കാരണം പിൻമാറിയതിന് തൊട്ടുപിന്നാലെയാണ് ബെരാറ്റിനിയുടെ പിൻമാറ്റം.