Thursday, January 16, 2025
HEALTHLATEST NEWS

കൊവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് 4,459 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. 4,459 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 മരണങ്ങളാണ് കൊവിഡ് ബാധിച്ച് റിപ്പോർട്ട് ചെയ്തത്. എറണാകുളത്താണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത്. എറണാകുളത്ത് ഇന്ന് 1,161 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ മൂന്ന് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം 1,081, കൊല്ലം 382, പാലക്കാട് 260, ഇടുക്കി 76, കോട്ടയം 445, ആലപ്പുഴ 242, തൃശൂർ 221, പാലക്കാട് 151, മലപ്പുറം 85, കോഴിക്കോട് 223, വയനാട് 26, കണ്ണൂർ 86, കാസർഗോഡ് 18 എന്നിങ്ങനെയാണ് കണക്ക്. കോഴിക്കോട് അഞ്ച്, എറണാകുളത്ത് മൂന്ന്, തിരുവനന്തപുരം, ഇടുക്കി, കോട്ടയം ജില്ലകളിൽ രണ്ട് വീതം, ആലപ്പുഴ ജില്ലകളിൽ ഓരോരുത്തർവീതം കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.