Friday, January 17, 2025
GULFHEALTHLATEST NEWS

യുഎഇയിൽ 602 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുഎഇയിൽ 602 പേർക്ക് കോവിഡ്-19 ബാധിച്ചതായും 654 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല.

ആകെ രോഗികളുടെ എണ്ണം 10,11,613 ആണ്.    ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 9,90,032.    ആകെ മരണം 2,341.  ചികിത്സയിലുള്ളത് 19,240 പേർ ആണ്. പുതിയ കേസുകൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും അവർക്ക് മികച്ച ചികിത്സ നൽകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.