Sunday, December 22, 2024
HEALTHLATEST NEWS

കോവിഡ്-19 ഇവിടെയില്ലെന്ന് നടിക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി

കൊറോണ വൈറസ് മൂലമുള്ള മരണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ട്വീറ്റുമായി, ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. “ഞങ്ങൾക്ക് അത് ഇവിടെയില്ലെന്ന് നടിക്കാൻ കഴിയില്ല. കോവിഡ് -19 നൊപ്പം ജീവിക്കാൻ പഠിക്കുക എന്നതിനർത്ഥം അത് ഇവിടെയില്ലെന്ന് നടിക്കുന്നു എന്നല്ല. ഇതിനർത്ഥം സ്വയം സംരക്ഷിക്കാനും മറ്റുള്ളവരെ സംരക്ഷിക്കാനും ഞങ്ങൾക്കുള്ള എല്ലാ ഉപകരണങ്ങളും ഞങ്ങൾ ഉപയോഗിക്കുന്നു എന്നാണ്,” ഗെബ്രിയേസസ് ട്വീറ്റ് ചെയ്തു.

“കഴിഞ്ഞ നാലാഴ്ചയ്ക്കിടെ ലോകമെമ്പാടുമുള്ള കോവിഡ്-19 മായി ബന്ധപ്പെട്ട മരണങ്ങളിൽ 35 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലോകത്താകമാനം 15,000 ലധികം പേർക്കാണ് കോവിഡ്-19 ബാധിച്ച് ജീവൻ നഷ്ടമായത്. അണുബാധകൾ തടയുന്നതിനും ജീവൻ രക്ഷിക്കുന്നതിനുമുള്ള എല്ലാ ഉപകരണങ്ങളും നമ്മുടെ പക്കലുളളപ്പോൾ ഇത് തികച്ചും അസ്വീകാര്യമാണ്.” മങ്കിപോക്സ്, കോവിഡ് -19, മറ്റ് ആഗോള ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു.