Monday, January 20, 2025
HEALTHLATEST NEWS

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ കഫ് സിറപ്പ് കമ്പനി പൂട്ടി ജീവനക്കാർ മുങ്ങി

ന്യൂഡൽ​ഹി: ലോകാരോഗ്യ സംഘടനയുടെ ശാസനത്തെ തുടർന്ന് ഹരിയാനയിലെ മെയ്ഡൽ ഫാർമസ്യൂട്ടിക്കൽസ് അടച്ചുപൂട്ടുകയും ജീവനക്കാർ മുങ്ങുകയും ചെയ്തു. കമ്പനി അടച്ചുപൂട്ടുകയും മാധ്യമപ്രവർത്തകർ വിവരങ്ങൾ തേടി എത്തിയതോടെ ജീവനക്കാർ സ്ഥലം വിടുകയും ചെയ്തു. ഡൽഹിയിലെ ഓഫീസ് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.

ആഫ്രിക്കയിലെ ഗാംബിയയിൽ 66 കുട്ടികളാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങളാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ആശുപത്രി നടത്തിയ അന്വേഷണത്തിൽ എല്ലാ കുട്ടികളും കഫ് സിറപ്പ് ഉപയോഗിച്ചതായി കണ്ടെത്തി. ഇന്ത്യയിലെ ഒരു കമ്പനിയാണ് മരുന്ന് നിർമ്മിച്ചതെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.