Wednesday, January 22, 2025
LATEST NEWSPOSITIVE STORIES

കുട്ടി ഫുട്ബോൾ പ്രാന്തന്മാരുടെ സ്വപ്നങ്ങൾക്ക് നിറം നൽകി പോലീസുകാർ

കരുവാരകുണ്ട്: ഫുട്ബോൾ വാങ്ങാൻ പണം തികയാതെ വന്നപ്പോൾ പൊലീസ് സ്റ്റേഷനിൽ പിരിവിനു പോയ കുട്ടി ഫുട്ബോൾ പ്രാന്തന്മാർക്ക് ഫുട്ബോൾ വാങ്ങി നൽകി പോലീസുകാർ. മലപ്പുറം കരുവാരക്കുണ്ട് സിഐ സി.കെ നാസറിന്‍റെ നേതൃത്വത്തിലാണ് പുതിയ ഫുട്ബോൾ വാങ്ങി നൽകിയത്. ഹൈസ്കൂളിലെ ഏഴും എട്ടും ക്ലാസുകളിൽ പഠിക്കുന്ന പത്തോളം വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം കരുവാരക്കുണ്ട് സ്റ്റേഷനിലെത്തി ഫുട്ബോൾ വാങ്ങാൻ സഹായം ചോദിച്ച് എത്തിയത്. മുഹ്സിൻ എന്ന വിദ്യാർത്ഥിയുടെ നേതൃത്വത്തിലായിരുന്നു ശേഖരണം.

ആകെ പിരിച്ചെടുത്ത തുക 200 രൂപ മാത്രമായിരുന്നു. അവസാനം ഒരു മടിയും കൂടാതെ അവർ സ്റ്റേഷനിൽ പ്രവേശിച്ചു. സ്റ്റേഷൻ കാവലായിരുന്ന സിപിഒ പി.ഫാസിൽ വിദ്യാർത്ഥികളെ നേരിട്ട് സി.ഐ നാസറിന്‍റെ അടുത്തേക്ക് കൊണ്ടുപോയി. എത്ര പണം പിരിച്ചെടുത്തെന്ന് അന്വേഷിച്ച സിഐ ഇനി പണം പിരിച്ചെടുക്കേണ്ടെന്നും പുതിയ ഫുട്ബോൾ വാങ്ങാമെന്നും കുട്ടികളെ അറിയിച്ചു. തുടർന്ന് സ്റ്റേഷനിലെ പോലിസുകാർ അവരുടെ കയ്യിൽ നിന്നും പണം മുടക്കി കുട്ടികൾക്ക് ഫുട്ബോൾ വാങ്ങി നൽകുകയായിരുന്നു.