Friday, January 17, 2025
LATEST NEWSSPORTS

കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനം ഇന്ന്; മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനം ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 12.30നു നടക്കും. നാളെ ഉച്ചയ്ക്ക് 1.30നാണ് മത്സരങ്ങൾ ആരംഭിക്കുക. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത് 6 ഒളിമ്പിക് മെഡൽ ജേതാക്കളാണ്. നാളെ ആരംഭിക്കുന്ന ഗെയിംസിൽ മീരാബായ് ചാനു, രവികുമാർ ദാഹിയ, വെങ്കല മെഡൽ ജേതാക്കളായ പി.വി സിന്ധു, ലവ്ലിന ബോർഗോഹെയ്ൻ, ബജ്രംഗ് പുനിയ എന്നിവർ ഇന്ത്യക്കായി കളിക്കും. 2016ലെ റിയോ ഒളിംപിക്സിൽ വെങ്കലം നേടിയ ഗുസ്തി താരം സാക്ഷി മാലിക്കും ഇത്തവണ മത്സരരംഗത്തുണ്ട്. ഒളിംപിക്സ് വെങ്കല നേട്ടക്കാരായ ഇന്ത്യൻ പുരുഷ ഹോക്കി ടീമും കോമൺവെൽത്ത് രാജ്യങ്ങളുടെ ഒളിംപിക്സ് എന്നറിയപ്പെടുന്ന ഈ മേളയിലുണ്ട്. 215 അംഗങ്ങളാണ് ഇന്ത്യൻ ടീമിലുള്ളത്. ഗെയിംസിനുള്ള ഇന്ത്യൻ ടീം ഇതിനകം വിവിധ ബാച്ചുകളിലായി ബർമിംഗ്ഹാമിൽ എത്തിയിട്ടുണ്ട്.

ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 12.30നാണ് ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. നാളെ ഉച്ചയ്ക്ക് 1.30നാണ് മത്സരങ്ങൾ ആരംഭിക്കുക.

ഇന്ത്യയുടെ ജാവലിൻ ത്രോ സൂപ്പർ ഹീറോ നീരജ് ചോപ്ര പരിക്കിനെത്തുടർന്ന് പുറത്തായതോടെ ബാഡ്മിന്‍റൺ താരം പി വി സിന്ധു ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കും.