Tuesday, December 17, 2024
LATEST NEWSSPORTS

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങ്ങിൽ ഇന്ത്യയുടെ 7-ാം മെഡല്‍ ഉറപ്പാക്കി രോഹിത് ടോക്കാസ്

ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ബോക്സിംഗ് റിംഗിൽ ഇന്ത്യ ഏഴാം മെഡൽ ഉറപ്പാക്കി. വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ സെമിയില്‍ കടന്ന രോഹിത് ടോക്കാസിലൂടെയാണ് ഇന്ത്യ ബോക്‌സിങ്ങിലെ മറ്റൊരു മെഡല്‍ കൂടി ഉറപ്പാക്കിയത്.

ന്യൂയിയുടെ സേവ്യർ മറ്റാഫാ ഇകിനോഫോയെ 5-0ന് തോൽപ്പിച്ചാണ് രോഹിത് സെമിയിലെത്തിയത്.

ഏഴാം ദിവസം ബോക്സർമാരായ അമിത് പംഗൽ, ജാസ്മിൻ ലംബോറിയ, സൂപ്പർ ഹെവിവെയ്റ്റ് ബോക്സർ സാഗർ അലാവത്ത് എന്നിവരും സെമി ഫൈനലിൽ പ്രവേശിച്ച് ഇന്ത്യക്കായി മെഡൽ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് രോഹിത്തിന്‍റെ സെമി ഫൈനൽ മത്സരം.