Sunday, December 22, 2024
LATEST NEWSSPORTS

കോമൺവെൽത്ത് ഗെയിംസ്; ഗാംഗുലിയെ പോലെ ഷര്‍ട്ട് ഊരി വീശി ലക്ഷ്യ സെന്നിന്റെ ആഘോഷം

ബിര്‍മിങ്ഹാം: ഇന്ത്യയുടെ ലക്ഷ്യ സെൻ തന്‍റെ ഷർട്ട് ഊരി വീശിയാണ് ബിര്‍മിങ്ഹാമില്‍ സ്വർണ്ണ മെഡൽ നേട്ടം ആഘോഷിച്ചത്. നാറ്റ് വെസ്റ്റ് ട്രോഫിയില്‍ ഇംഗ്ലണ്ടിന്‍റെ തോൽവിക്ക് ശേഷം ഗാംഗുലി ലോർഡ്സിൽ ആഘോഷിച്ചത് പോലെ. എന്നാൽ ഗാംഗുലിയുടെ ആഘോഷം താൻ കണ്ടിട്ടില്ലെന്ന് ലക്ഷ്യ സെൻ പറഞ്ഞു.

“അതാണ് ആ സമയത്ത് ചെയ്യാൻ തോന്നിയത്. അത് പ്ലാന്‍ ചെയ്തതല്ല. ഗാംഗുലിയുടെ ആഘോഷം ഞാൻ കണ്ടിട്ടില്ല,” സ്വർണ്ണം നേടിയ ശേഷം ലക്ഷ്യ സെൻ പറഞ്ഞു. ആദ്യ ഗെയിം തോറ്റതിന് ശേഷവും കളിയിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും ഗെയിമുകൾ ഈ രീതിയിൽ കളിക്കാൻ കഴിഞ്ഞതിൽ സന്തുഷ്ടനാണെന്നും ലക്ഷ്യ പറഞ്ഞു.